ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സ​മ​യ​മാ​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി
Kerala

ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സ​മ​യ​മാ​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

മാ​ധ്യ​മ​ങ്ങ​ള്‍ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ള്‍ അ​നു​സ​രി​ച്ച്‌ സ​ര്‍​ക്കാ​രി​ന് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നാ​വി​ല്ല. അ​ന്വേ​ഷ​ണ​ത്തി​ല്‍ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് വ്യ​ക്ത​മാ​യാ​ല്‍ ന​ട​പ​ടി​യെ​ടു​ക്കും

By News Desk

Published on :

തി​രു​വ​ന​ന്ത​പു​രം: പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്യാ​ന്‍ സ​മ​യ​മാ​യി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഒ​രാ​ളെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്യ​ണ​മെ​ങ്കി​ല്‍ അ​തി​നാ​വ​ശ്യ​മാ​യ വ​സ്തു​ത​ക​ള്‍ വേ​ണം. ആ ​വ​സ്തു​ത​ക​ള്‍ ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല, നാ​ളെ ഉ​ണ്ടാ​വി​ല്ലെ​ന്ന് പ​റ​യാ​ന്‍ പ​റ്റി​ല്ല. അ​ങ്ങ​നെ ഉ​ണ്ടാ​യാ​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​വു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മാ​ധ്യ​മ​ങ്ങ​ള്‍ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ള്‍ അ​നു​സ​രി​ച്ച്‌ സ​ര്‍​ക്കാ​രി​ന് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നാ​വി​ല്ല. അ​ന്വേ​ഷ​ണ​ത്തി​ല്‍ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് വ്യ​ക്ത​മാ​യാ​ല്‍ ന​ട​പ​ടി​യെ​ടു​ക്കും. ഇ​പ്പോ​ള്‍ ഇ​ത് സം​ബ​ന്ധി​ച്ച്‌ പ​ല ക​ഥ​ക​ളും വ​രും. അ​തി​ല്‍ വ​സ്തു​ത​യു​ണ്ടെ​ങ്കി​ല്‍ നി​ങ്ങ​ള്‍ പു​റ​ത്തു​കൊ​ണ്ടു​വ​രൂ എ​ന്നും പി​ണ​റാ​യി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും അംഗങ്ങളായ സമിതി ഇതിനെ കുറിച്ച്‌ അന്വേഷിക്കുന്നുണ്ട്. സമിതിയുടെ റിപ്പോര്‍ട്ട് വന്ന ശേഷം വേണ്ട നടപടി എടുക്കും. ഈ സമിതി അംഗങ്ങള്‍ക്ക് കേസുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് തയ്യാറാക്കിയ റിപ്പോര്‍ട്ട് വാങ്ങാനാകും. ആ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിനെ അറിയിക്കും. ശിവശങ്കറും സ്വപ്നയുമായി ഉള‌ള ബന്ധത്തെ കുറിച്ച്‌ സ്പെഷല്‍ ബ്രാഞ്ച് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു എന്നും സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പൂഴ്‌ത്തി എന്നതുമെല്ലാം കഥ മാത്രമാണ്. ശിവശങ്കരനെതിരെ സംശയാ‌സ്പദമായി നിലവില്‍ തെളിവൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ ഇന്ന് ഇല്ല എന്ന് കരുതി നാളെ വന്നുകൂടായ്കയൊന്നുമില്ല. സംശയാസ്‌പദമായ കാര്യങ്ങള്‍ അന്വേഷണത്തില്‍ വന്നാല്‍ ഒരുവിധത്തിലും സംരക്ഷിക്കില്ല. തുടര്‍ന്ന് അതിന്റെ ഭാഗമായി നടപടി വരും. ഒരാളെ സസ്പെന്‍ഡ് ചെയ്യാന്‍ അടിസ്ഥാന വസ്തുതകള്‍ വേണം. ഇതുവരെ അത്തരത്തില്‍ വസ്തുതകളൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എന്തും പറയാന്‍ നാക്കിന് ശക്തിയുള്ള ചിലരുണ്ട്. അവരാണ് ആരോപണത്തിനു പിന്നിലെന്ന് കെടി ജലീലുമായി സ്വപ്‌ന നടത്തിയ ഫോണ്‍ സംഭാഷണം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യത്തിനാണ് സംഭാഷണം ഉണ്ടായതെന്ന് അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. അതില്‍ കൂടുതലൊന്നും താന്‍ പറയേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്വര്‍ണക്കടത്ത് സംബന്ധിച്ച അന്വേഷണം ശരിയായ രീതിയില്‍ നടക്കുന്നുണ്ട്. അന്വേഷണം ചിലരിലേയ്‌ക്കെത്തിച്ചേരും. അത് ചിലരുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കും. ആരുടെയൊക്കെയാണ് നെഞ്ചിടിപ്പ് വര്‍ധിക്കുകയെന്ന് നമുക്ക് കണ്ടറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Anweshanam
www.anweshanam.com