
തിരുവനന്തപുരം :കർണാടക കേഡറിലേക്ക് മാറാനുള്ള ഐ പി എസ് ഓഫീസർ യതീഷ് ചന്ദ്രയുടെ ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു .
മൂന്ന് വർഷത്തേക്കാണ് സ്ഥലം മാറ്റം ആവശ്യപ്പെട്ടത് .ഇതിനു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി .നിലവിൽ കെ എ പി നാലാം ബറ്റാലിയൻ മേധാവിയാണ് യതീഷ് ചന്ദ്ര .
കണ്ണൂർ എസ് പി ആയിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് മേധാവിയായി ചുമതല ഏറ്റത് .ശബരിമല വിഷയവുമായി ബന്ധപെട്ടു കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണനെ അപമാനിച്ചത് വലിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരുന്നു .