ലൈഫ് മിഷനില്‍ നിര്‍മിച്ച വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ

4 ലക്ഷം രൂപ വരെ ഇൻഷുറൻസ് തുകയായി ലഭിക്കും
ലൈഫ് മിഷനില്‍ നിര്‍മിച്ച വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ

തിരുവനന്തപുരം: ലൈഫ് മിഷനിലെ വീടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാൻ തീരുമാനമായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 4 ലക്ഷം രൂപ വരെ ഇൻഷുറൻസ് തുകയായി ലഭിക്കും.

സംസ്ഥാന ഇൻഷുറൻസ് വകുപ്പ് പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ യുണൈറ്റഡ് ഇൻഷുറൻസ് കമ്പനിയുമായി ചേർന്നാണ് ഇത് നടപ്പാക്കുന്നത്. ആദ്യ മൂന്ന് വർഷത്തേക്കുള്ള പ്രീമിയം സർക്കാർ അടക്കും. 250547 വീടുകൾക്ക് 8,74,00,000 രൂപയാണ് മൂന്ന് വർഷത്തേക്ക് പ്രീമിയമായി വരുന്നത്. മൂന്ന് വർഷത്തിന് ശേഷം ഗുണഭോക്താവിന് നേരിട്ട് ഇൻഷുറൻസ് പുതുക്കാം.

ലൈഫ് മിഷനിൽ മൂന്നാംഘട്ടത്തിലേയും അഡീഷണൽ ലിസ്റ്റിലേയും ഗുണഭോക്താക്കൾക്ക് വീട് നിർമിക്കുന്നതിന് ഹഡ്‌കോയിൽ നിന്ന് വായ്പയെടുക്കുന്നതിന് അനുമതി നൽകാനും സർക്കാർ തീരുമാനിച്ചു.

കെ.എസ്.ആര്‍.ടി.സി-സ്വിഫ്റ്റ് രൂപീകരിക്കാന്‍ മന്ത്രിസഭ അനുമതി നൽകി. കിഫ്ബി വായ്പയില്‍ പുതിയ ബസ്സുകള്‍ നിരത്തിലിറക്കുന്നതിനും ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നതിനുമാണ് കെ.എസ്.ആര്‍.ടി.സി-സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനി രൂപീകരിക്കാന്‍ തീരുമാനിച്ചത്. കെ.എസ്.ആര്‍.ടി.സിയുടെ സൗകര്യങ്ങള്‍ ഉപയോഗിച്ചായിരിക്കും പ്രവര്‍ത്തിക്കുക. ഹൈക്കോടതി വിധിപ്രകാരം പിരിച്ചുവിടപ്പെട്ട എംപാനല്‍ഡ് ജീവനക്കാരെ പുനരധിവസിപ്പിക്കാന്‍ കൂടിയാണ് കമ്പനി രൂപീകരിക്കുന്നത്. സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളുടെയും (ബസ്) കോണ്‍ട്രാക്ട് കാര്യേജുകളുടെയും 2021 ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ വാഹന നികുതി പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com