സംസ്ഥാനത്തെ അതിർത്തി പ്രദേശങ്ങളിൽ പരിശോധന ശക്തിപ്പെടുത്തും: മുഖ്യമന്ത്രി
Kerala

സംസ്ഥാനത്തെ അതിർത്തി പ്രദേശങ്ങളിൽ പരിശോധന ശക്തിപ്പെടുത്തും: മുഖ്യമന്ത്രി

ജോലിയുമായി ബന്ധപ്പെട്ട് പോകേണ്ടവര്‍ ദിവസേന എന്നത് ഉപേക്ഷിച്ച് മാസത്തില്‍ ഒരുതവണ എന്ന രീതിയില്‍ ക്രമീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

By News Desk

Published on :

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദിവസം തോറും അതിര്‍ത്തി കടന്നുള്ള പോക്ക് വരവ് അനുവദിക്കില്ല. പ്രത്യേകിച്ച് മഞ്ചേശ്വരം ഭാഗത്ത്. മഞ്ചേശ്വരത്ത് നിന്ന് ധാരാളം പേര്‍ ദിനംപ്രതി മംഗലാപുരത്ത് പോയി വരുന്നവരുണ്ട്. മംഗലാപുരത്ത് നിന്ന് മഞ്ചേശ്വരത്തും കാസര്‍ഗോഡുമായി വന്ന് തിരിച്ചുപോകുന്നവരുണ്ട്. ഇത് രോഗവ്യാപനത്തിന് ഇടയാക്കുന്നുണ്ട്. അതുകൊണ്ട് ദിവസേനയുള്ള പോക്കുവരവ് അനുവദിക്കില്ല. ജോലിയുമായി ബന്ധപ്പെട്ട് പോകേണ്ടവര്‍ ദിവസേന എന്നത് ഉപേക്ഷിച്ച് മാസത്തില്‍ ഒരുതവണ എന്ന രീതിയില്‍ ക്രമീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Anweshanam
www.anweshanam.com