കശ്മീരില്ലാത്ത ഇന്ത്യയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചു; ഷാനിമോൾക്ക് എതിരെ പരാതി
Kerala

കശ്മീരില്ലാത്ത ഇന്ത്യയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചു; ഷാനിമോൾക്ക് എതിരെ പരാതി

News Desk

News Desk

ആലപ്പുഴ: സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് ഷാനിമോൾ ഉസ്മാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെ പരാതി. കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടമാണ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇതിനെതിരെ സിപിഎമ്മും ബിജെപിയും അരൂർ, ചേർത്തല പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി.

കേരള പൊലീസിന് നൽകിയ പരാതിക്ക് പുറമെ, രാഷ്ട്രപതി രാംനാഥ് കോവിന്ദിനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സ്പീക്കർ പി ശ്രീരാമകൃഷ്ണനും പരാതി നൽകിയിട്ടുണ്ട്.

സംഭവം വിവാദമായതോടെ എംഎൽഎ പോസ്റ്റ് പിൻവലിച്ചിരുന്നു. ഫെസ്ബുക്ക് പേജ് കൈകാര്യം ചെയ്ത അഡ്മിന് സംഭവിച്ച പിശകാണെന്നും തിരുത്തിയെന്നുമാണ് ഷാനിമോൾ ഉസ്മാന്റെ വിശദീകരണം.

Anweshanam
www.anweshanam.com