സ്വപ്നയടക്കം ഒൻപതു പേരെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യും

യുണീടാക്ക് ഉടമ സന്തോഷ് ഈപ്പന്റ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യൽ
സ്വപ്നയടക്കം ഒൻപതു പേരെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യും

കൊച്ചി: ലൈഫ്മിഷൻ കമ്മീഷൻ ഇടപാട് സംബന്ധിച്ചു സ്വപ്ന സുരേഷ് അടക്കം ഒൻപത് പേരെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യാൻ തീരുമാനിച്ചു.

യുണീടാക്ക് ഉടമ സന്തോഷ് ഈപ്പന്റ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യൽ. അടുത്ത ദിവസം ജയിലിലെത്തിയായിരിക്കും പ്രതികളെ ചോദ്യം ചെയ്യുക.

സ്വപ്നക്ക് 30 % കമ്മീഷൻ കൊടുക്കാൻ തീരുമാനിച്ചിരുന്നതായി സന്തോഷ് ഈപ്പൻ വ്യാഴാഴ്ച മൊഴി നൽകിയിരുന്നു. എന്നാൽ, 100 ഫ്‌ളാറ്റുകൾക്ക് പകരം 140 ഫ്‌ളാറ്റുകളായതോടേ കമ്മീഷൻ 20% മായി കുറച്ചെന്നും മൊഴി നൽകിയിട്ടുണ്ട്.

സന്തോഷ് ഈപ്പനെ ആദായ നികുതി വകുപ്പ് 28ന് വീണ്ടും ചോദ്യം ചെയ്യും. നികുതി വെട്ടിച്ച് പണം സമ്പാദിച്ചതിന് തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതി റമീസ് അടക്കമുള്ളവരേയും ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യും.

Related Stories

Anweshanam
www.anweshanam.com