കിഫ്ബിക്ക് ആദായനികുതി വകുപ്പ് നോട്ടീസ്: പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ നിര്‍ദേശം

എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് കരാറുകാര്‍ക്ക് കിഫ്ബി പണം നല്‍കിയതിന്റെ വിശദാംശങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.
കിഫ്ബിക്ക് ആദായനികുതി വകുപ്പ് നോട്ടീസ്: പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ നിര്‍ദേശം

തിരുവനന്തപുരം: കിഫ്ബിക്ക് ആദായനികുതി വകുപ്പ് നോട്ടീസ്. കിഫ്ബി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ ആദായനികുതി വകുപ്പ് നിര്‍ദ്ദേശം നല്‍കി. കൂടാതെ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് കരാറുകാര്‍ക്ക് കിഫ്ബി പണം നല്‍കിയതിന്റെ വിശദാംശങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, കിഫ്ബി നടപ്പാക്കിയ പദ്ധതിയുടെ വിശദാംശങ്ങളോടൊപ്പം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കരാറുകാര്‍ക്ക് നല്‍കിയിട്ടുള്ള പണത്തിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ പദ്ധതിക്കും നല്‍കിയിട്ടുള്ള നികുതി എത്രയെന്നും അറിയിക്കാന്‍ ഇന്‍കം ടാക്സ് അഡിഷണല്‍ കമ്മീഷണര്‍ നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ കിഫ്ബിയിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ ഇ.ഡി വിളിപ്പിച്ചിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കുകയും ഉദ്യോഗസ്ഥര്‍ ഹാജരാകില്ലെന്ന് നിലിപാടെടുക്കുകയും ചെയ്തിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com