സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളെ ജയിലില്‍ ചോദ്യം ചെയ്യാന്‍ ആദായ നികുതി വകുപ്പിന് കോടതി അനുമതി

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള എറണാകുളം എസിജെഎം കോടതിയാണ് അനുമതി നല്‍കിയത്.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളെ ജയിലില്‍ ചോദ്യം ചെയ്യാന്‍ ആദായ നികുതി വകുപ്പിന് കോടതി അനുമതി

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒമ്പത് പ്രതികളെ ജയിലില്‍ ചോദ്യം ചെയ്യാന്‍ ആദായ നികുതി വകുപ്പിന് കോടതി അനുമതി നല്‍കി. നികുതി വെട്ടിപ്പ് നടത്തി അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസിലാണ് നടപടി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള എറണാകുളം എസിജെഎം കോടതിയാണ് അനുമതി നല്‍കിയത്.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, പി എസ് സരിത്ത്, സന്ദീപ് നായര്‍, കെടി റമീസ്, ഹംജദ് അലി, ജലാല്‍, മുഹമ്മദ് ഷാഫി, മുഹമ്മദ് അന്‍വര്‍, ഇ സെയ്തലവി എന്നിവരെയാണ് ചോദ്യം ചെയ്യുക.അതേസമയം, സ്വപ്ന സുരേഷിനെ നാല് ദിവസം എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. വെള്ളിയാഴ്ച്ച വരെ ആണ് കസ്റ്റഡി കാലാവധി.

Related Stories

Anweshanam
www.anweshanam.com