നവീകരിച്ച ഓഫീസ് സമുച്ചയത്തിന്റേയും കോർപ്പറേറ്റ് ഓഫീസിന്റേയും ഉദ്ഘാടനം 22 ന്

നവീകരിച്ച ഓഫീസ് സമുച്ചയത്തിന്റേയും, കോർപ്പറേറ്റ് ഓഫീസിന്റേയും ഉദ്ഘാടനം 22 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
നവീകരിച്ച ഓഫീസ് സമുച്ചയത്തിന്റേയും കോർപ്പറേറ്റ് ഓഫീസിന്റേയും ഉദ്ഘാടനം 22 ന്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ആസ്ഥാന മന്ദിരം മാറ്റി സ്ഥാപിക്കുന്നു. കവടിയാറിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കോർപ്പറേഷന്റെ കോർപ്പറേറ്റ് ഓഫീസ്, തിരുവനന്തപുരം മേഖല ഓഫീസ്, റീച്ച് ഫിനിഷിംഗ് സ്കൂൾ എന്നിവ കോട്ടയ്ക്കകത്തെ ട്രാൻസ്പോർട്ട് ഭവന്റെ താഴത്തെ മൂന്ന് നിലകളിലായി മാറ്റി സ്ഥാപിക്കുന്നു. നവീകരിച്ച ഓഫീസ് സമുച്ചയത്തിന്റേയും, കോർപ്പറേറ്റ് ഓഫീസിന്റേയും ഉദ്ഘാടനം ഈ മാസം 22 ന് രാവിലെ 11.30 തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ആരോഗ്യ സാമൂഹ്യനീതി, വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വി.എസ് . ശിവകുമാർ എംഎൽഎ മുഖ്യാതിഥി ആയിരിക്കും. വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെഎസ് സലീഖ ( എക്സ് എംഎൽഎ) സ്വാഗതം ആശംസിക്കും. സാമൂഹ്യനീതി വനിതാ വികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ ഐഎഎസ് ഉപഹാര സമർപ്പണം നടത്തും. അഡി. സെക്രട്ടറി മുഹമ്മദ് അൻസാരി, ധനകാര്യ വകുപ്പ് ജോ. സെക്രട്ടറി എ.ആർ .ബിന്ദു, വനിതാ വികസന കോർപ്പറേഷൻ ഡയറക്ടർമാരായ അ‍ഡ്വ കെ.പി സുമതി, ഡോ. ടി ഗീനാകുമാരി, കമലാ സദാനന്ദൻ, അന്നമ്മ പൗലോസ്, ടി.വി. മാധവി അമ്മ, മാനേജിംഗ് ഡയറക്ടർ വി.സി ബിന്ദു തുടങ്ങിയവർ പങ്കെടുക്കും.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com