പടക്കം പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന രണ്ട് കുട്ടികള്‍ മരിച്ചു

ബത്തേരി കോട്ടക്കുന്ന സ്വദേശികളായ മുരളി (16), അജ്മല്‍ (14) എന്നിവരാണ് മരിച്ചത്.
പടക്കം പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന രണ്ട് കുട്ടികള്‍ മരിച്ചു

വയനാട്: ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയില്‍ പടക്കം പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന രണ്ട് കുട്ടികള്‍ മരിച്ചു. ബത്തേരി കോട്ടക്കുന്ന സ്വദേശികളായ മുരളി (16), അജ്മല്‍ (14) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ മറ്റൊരു കുട്ടി ചികിത്സയിലാണ്. ഏപ്രില്‍ 22 നാണ് സംഭവം നടന്നത്. ബത്തേരി കുപ്പാടി കാരക്കണ്ടിക്ക് സമീപം പടക്കം സൂക്ഷിച്ചിരിന്ന ഷെഡില്‍ കുട്ടികള്‍ കയറി പടക്കം പൊട്ടിച്ചത് അപകടത്തിനിടയാക്കിയെന്നാണ് പൊലീസ് നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തി വരികയാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com