
തിരുവനന്തപുരം: യൂട്യൂബില്‍ കണ്ട ദൃശ്യങ്ങള്‍ അനുകരിക്കാന്‍ ശ്രമിച്ച ഏഴാം ക്ലാസുകാരന് പൊളളലേറ്റ് മരിച്ചു. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ ശിവനാരായണനാണ് (12 )മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. തീ ഉപയോഗിച്ച് മുടി മുറിക്കുന്ന യൂട്യൂബ് ദൃശ്യങ്ങള്‍ കണ്ട കുട്ടി,ഇത് അനുകരിക്കാനായി ശ്രമിച്ചു. വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ തലയിലൊഴിച്ച് തീ കൊളുത്തി മുടി മുറിക്കാനായിരുന്നു ശ്രമം. ഈ സമയത്ത് അമ്മയും സഹോദരനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇവര്‍ ഉടന്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.