
തിരൂരങ്ങാടി മണ്ഡലത്തിൽ ഇടത് മുന്നണി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ആളെ സിപിഐ മാറ്റി. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അജിത് കൊളാടിയെയാണ് സ്ഥാനാർഥി പദത്തിൽ നിന്ന് മാറ്റിയത്. പകരം നിയാസ് പുളിക്കലകത്തിനെ സിപിഐ സ്വതന്ത്ര സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. കഴിഞ്ഞ തെരഞ്ഞടുപ്പ്പിൽ നിയാസ് അബ്ദുൽ റബ്ബിനെതിരായിട്ടാണ് മത്സരിച്ചത്.
നിലവിൽ സിഡ്കോ ചെയര്‍മാനാണ് നിയാസ്. കോൺഗ്രസിന്റെ പരപ്പനങ്ങാടി ട്രഷറർ ആയിരുന്ന നിയാസ് പിന്നീട് മുസ്ലിം ലീഗിനെതിരെ വന്ന ജനകീയ വികസന മുന്നണിയുടെ നേതൃത്വത്തിലേക്ക് തിരിഞ്ഞു.