തിരുവനന്തപുരത്ത്‌ ആന്റണി രാജു വിജയിച്ചു

തിരുവനന്തപുരത്ത്‌  ആന്റണി രാജു വിജയിച്ചു

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ സെക്രട്ടറിയേറ്റ് ഉൾപ്പെടുന്ന തിരുവനന്തപുരം സെൻട്രലിൽ ഇടത് സ്ഥാനാർത്ഥി ആന്റണി രാജുവിന് അട്ടിമറി വിജയം. കാലങ്ങളായി തുടരുന്ന ഐക്യജനാധിപത്യ മുന്നണി വിജയിപ്പിച്ച മണ്ഡലത്തിലാണ് ഇത്തവണ ഇടതുമുന്നണിയുടെ സ്ഥാനാർത്ഥിയുടെ ജയം.

മുതിർന്ന കോൺ​ഗ്രസ് നേതാവ് വിഎസ് ശിവകുമാറാണ് മണ്ഡലത്തിൽ കോൺ​ഗ്രസിന് വേണ്ടി മത്സരിച്ചത്. സിറ്റിങ് എംഎൽഎ കൂടിയായിരുന്നു ഇദ്ദേഹം. ബിജെപി സ്ഥാനാർത്ഥിയായി നടൻ ജി കൃഷ്ണകുമാർ മത്സരിച്ച മണ്ഡലത്തിൽ ഇടതുമുന്നണിയുടേത് അപ്രതീക്ഷിത വിജയമായിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com