തവനൂരില്‍ ജലീലിന് തിരിച്ചടിയോ; ഫിറോസ് കുന്നംപറമ്പില്‍ ലീഡ് ഉയര്‍ത്തുന്നു

329 വോട്ടുകള്‍ക്കാണ് ഫിറോസ് ലീഡ് ചെയ്യുന്നത്.
തവനൂരില്‍ ജലീലിന് തിരിച്ചടിയോ; ഫിറോസ് കുന്നംപറമ്പില്‍ ലീഡ് ഉയര്‍ത്തുന്നു

തവനൂര്‍: തവനൂരില്‍ കെ ടി ജലീലും ഫിറോസ് കുന്നംപറമ്പിലും തമ്മില്‍ തീപാറും പോരാട്ടം. ആദ്യമണിക്കൂറിലെ ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍ കെടിജലീലിനെ പിന്തള്ളി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പില്‍ മുന്നിലാണ്. 329 വോട്ടുകള്‍ക്കാണ് ഫിറോസ് ലീഡ് ചെയ്യുന്നത്.

ഓരോ നിമിഷവും ലീഡ് നില മാറിമറിയുകയാണ്. ഓരോ നിമിഷവും ലീഡ് നില മാറിമറിയുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. എല്‍ഡിഎഫ്-82, യുഡിഎഫ്- 54, എന്‍ഡിഎ- 03 എന്നതാണ് ഏറ്റവുമൊടുവിലത്തെ ലീഡ് നില.

അതേസമയം, എന്‍ ഡി എയ്ക്ക് മൂന്ന് ഇടങ്ങളില്‍ ലീഡ്. നേമത്ത് കുമ്മനം രാജശേഖരനും പാലക്കാട് ഇ ശ്രീധരനും കോഴിക്കോട് സൗത്തില്‍ നേവി ഹരിദാസുമാണ് മുന്നില്‍. ബി ജെ പിയുടെ സിറ്റിംഗ് സീറ്റ് ആയ നേമത്ത് ലീഡ് നില മാറി മറിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് കുമ്മനം രാജശേഖരന്‍ ലീഡ് ഉയര്‍ത്തി. പാലക്കാട് തുടക്കം മുതലേ ഇ ശ്രീധരന്‍ മുന്നിലാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com