പാലക്കാടും കോവിഡ് രോഗിയുടെ മൃതദേഹം മാറി നല്‍കി

കരുണ മെഡിക്കല്‍ കോളേജിലാണ് സംഭവം.

പാലക്കാടും കോവിഡ് രോഗിയുടെ മൃതദേഹം മാറി നല്‍കി

പാലക്കാട്: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് രോഗിയുടെ മൃതദേഹം മാറി നല്‍കിയതിന് പിന്നാലെ പാലക്കാട് ജില്ലയിലും മൃതദേഹം മാറി പോയി. കരുണ മെഡിക്കല്‍ കോളേജിലാണ് സംഭവം.

ഇന്നലെ രാത്രി മരിച്ച രണ്ട് കോവിഡ് രോഗികളുടെ മൃതദേഹമാണ് മാറിയത്. മങ്കര സ്വദേശിയുടെ മൃതദേഹത്തിന് പകരം ആലത്തൂര്‍ സ്വദേശിയുടെ മൃതദേഹമാണ് ബന്ധുകള്‍ക്ക് കൈമാറിയത്. പൊലീസില്‍ പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. അതേസമയം, സംഭവം പുറത്തറിഞ്ഞതോടെ മോര്‍ച്ചറി ജീവനക്കാരന് തെറ്റുപറ്റിയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നേരത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന നെയ്യാറ്റിന്‍കര സ്വദേശി പ്രസാദിന്റെ മൃതദേഹവും മാറിയിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com