കോവിഡ് വ്യാപനം രൂക്ഷം: മലപ്പുറം ജില്ലയില്‍ മൂന്നിടത്ത് കൂടി നിരോധനാജ്ഞ

മെയ് 16 വരെയാണ് നിരോധനാജ്ഞ.
കോവിഡ് വ്യാപനം രൂക്ഷം: മലപ്പുറം ജില്ലയില്‍ മൂന്നിടത്ത് കൂടി നിരോധനാജ്ഞ

മലപ്പുറം: കോവിഡ് പ്രതിദിന രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ മൂന്ന് പഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ ഏര്‍പ്പെടുത്തി. മെയ് 16 വരെയാണ് നിരോധനാജ്ഞ. പുഴക്കാട്ടിരി, പോത്തുകല്‍, മാറാക്കര പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ. ഇതോടെ ജില്ലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയ പഞ്ചായത്തുകളുടെ എണ്ണം ആകെ 62 ആയി ഉയര്‍ന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com