സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന്റെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് വിശദമായി പരിശോധിക്കും
Kerala

സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന്റെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് വിശദമായി പരിശോധിക്കും

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുടെ മൊഴി എന്‍ഫോര്‍ഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് പരിശോധിക്കും.

News Desk

News Desk

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുടെ മൊഴി എന്‍ഫോര്‍ഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് പരിശോധിക്കും. കള്ളക്കടത്തിന് പിന്നിലെ ബിനാമി ഇടപാടുമായി ബന്ധപ്പെട്ട് ഇന്നലെ ശിവശങ്കറെ കൊച്ചിയില്‍ അഞ്ച് മണിക്കൂര്‍ നേരം ചോദ്യം ചെയ്തിരുന്നു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷും, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലും നല്‍കിയ മൊഴികളുടെയും ലഭ്യമായ തെളിവുകളുടെയും അടിസ്ഥാനത്തിലാവും പരിശോധന. ആവശ്യമെങ്കില്‍ വേണുഗോപാലിനോട് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് അടുത്തയാഴ്ച ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം.

വീണ്ടും ഹാജരാകണം എന്ന് നിര്‍ദ്ദേശിച്ചാണ് ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചത്. കൊച്ചിയിലെ ഓഫീസില്‍ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. സ്വപ്നയുടെ രണ്ട് ബാങ്ക് ലോക്കറുകളെ കുറിച്ചാണ് പ്രധാനമായി അന്വേഷണം നടക്കുന്നത്. രണ്ട് ലോക്കറുകളില്‍ നിന്നായി ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവും നേരത്തെ കണ്ടെത്തിയിരുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടിനൊപ്പം ജോയിന്റ് അക്കൗണ്ടാണിത്. ശിവശങ്കര്‍ ആവശ്യപ്പെട്ടിട്ടാണ് ലോക്കര്‍ തുറന്നതെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് നേരത്തെ മൊഴി നല്‍കിയിരുന്നു. ശിവശങ്കറിന്റെ പരിശോധിച്ച ശേഷം ആയിരിക്കും തുടര്‍ നടപടി.

Anweshanam
www.anweshanam.com