ബേപ്പൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി എ മുഹമ്മദ് റിയാസ് മുന്നിൽ

ബേപ്പൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി എ മുഹമ്മദ് റിയാസ് മുന്നിൽ

ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി എ മുഹമ്മദ് റിയാസിന്റെ ലീഡ് നില 15,000 കടന്നു.നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍ഡിഎഫ് ന് ശക്തമായ മുന്നേറ്റം. നിലവില്‍ 92 മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നേറുന്നു. 45 മണ്ഡലങ്ങളില്‍ യുഡിഎഫും മൂന്ന് മണ്ഡലങ്ങളില്‍ എന്‍ഡിഎയും മുന്നേറുന്നു.

മൂന്ന് ഇടങ്ങളിലെ ഫലങ്ങൾ പുറത്തുവന്നതോടെ എല്‍ഡിഎഫ് ആണ് വിജയിച്ചിരിക്കുന്നത്. പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി പി രാമകൃഷ്ണനും തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ ലിന്റോ ജോസഫും വിജയിച്ചു. ഉടുമ്പന്‍ചോലയില്‍ എംഎം മണിയും വിജയിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com