
കൊച്ചി: എറണാകുളം വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിന് മുമ്പ് അനധികൃതമായി തുറന്നുകൊടുത്ത സംഭവത്തില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. വി ഫോര്‍ കേരള ക്യാംപെയ്ന് കണ്ട്രോളര് നിപുണ്‍ ചെറിയാനാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സര്‍ക്കാരിന്റെ മറുപടി കിട്ടിയശേഷം അടുത്ത ആഴ്ച ഹര്‍ജി പരിഗണിക്കും.
വൈറ്റില പാലത്തിലൂടെ അനധികൃതമായി വാഹനം കടത്തിവിട്ട കേസില്‍ ഇതുവരെ ഏഴ് വി ഫോര്‍ കേരള പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. പൊതുമുതല്‍ നശിപ്പിക്കുക, സാമൂഹികമാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തി ജനങ്ങളെ സംഘടിപ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ മരട് പൊലീസ് കേസെടുത്തിരിക്കുന്നത്.