വാക്സിനേഷൻ: ഇലക്ഷൻ കമ്മീഷൻ സർക്കുലറിനെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതിയുമായി ഐ.എഫ്.പി.എച്ച്

വാക്സിനേഷൻ: ഇലക്ഷൻ കമ്മീഷൻ സർക്കുലറിനെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതിയുമായി ഐ.എഫ്.പി.എച്ച്

തിരുവനന്തപുരം: ഇലക്ഷന് ഡ്യൂട്ടിക്ക് സാധ്യതയുള്ള ഉദ്യോഗസ്ഥർ എല്ലാവരും എടുക്കണമെന്ന് കേരള സംസ്ഥാന ഇലക്ഷന് കമ്മീഷൻ ആവശ്യപ്പെട്ട് സർക്കുലർ ഇറക്കിയത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കാണിച്ചു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഐ.എഫ്.പി.എച്ച് പരാതി നൽകി. എൺപത്തഞ്ചു ശതമാനം ആളുകൾക്കും പകരാൻ സാധ്യതയില്ലാത്ത ഒരു പകർച്ച വ്യാധിയായ കോവിഡ് - 19 നെ തടയാനെന്ന പേരിൽ, എന്നാൽ പകർച്ച തടയാനോ രോഗം വരാതിരിക്കാനോ പൂർണമായുന്ന സാധ്യമാകുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടാത്ത, ഗുണഭോക്താവിന്റ താല്പര്യമുസരിച്ച് അടിയന്തിര സാഹചര്യ ഉപയോഗ അനുമതി നൽകിയിട്ടുള്ള വാക്സിൻ നിര്ബന്ധമാക്കുന്നതിനെതിരെയാണ് പരാതി.

വാക്‌സിനെതിരെ ഗുരുതര ആരോപണമാണ് ഹോമിയോ സംഘടനയായ ഐ.എഫ്.പി.എച്ച് ഉന്നയിക്കുന്നത്. വാക്സിൻ നിർമ്മാതാക്കൾ നൽകുന്ന ഡാറ്റ പ്രകാരം ഏറ്റവും കൂറഞ്ഞത് കുത്തിവേപ്പ് തുടങ്ങി എട്ടാഴ്ച കഴിഞ്ഞ് അതിന്റെ ഗുണം കണ്ടുതുടങ്ങുകയുള്ളൂ. അഥവാ ഏപ്രിൽ ആറിന് ഇലക്ഷൻ ഡ്യൂട്ടി ചെയ്യുന്നവർക്ക് ഇനി എടുക്കുന്ന വാക്സിൻ ഉദ്ദേശിച്ച് സംരക്ഷണം നൽകില്ല എന്നത് വസ്തുതയായിരിക്കെ, ഇത്തരം തീരുമാനങ്ങൾ തികച്ചും ആശാസ്ത്രീയമായാണ് എടുക്കുന്നത് എന്ന് കരുതണം. വ്യാപനം തുടങ്ങിയപ്പോൾ ആഗോളതലത്തിൽ, ജനജീവിതം സ്തംഭിപ്പിക്കും വിധം അടച്ചുപൂട്ടൽ ഏർപ്പെടുത്തിയെങ്കിലും, വൈകാതെ നിയന്ത്രണങ്ങൾ ക്രമേണ കൂറവ് ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യം നിലനിൽക്കേ, ഇന്ന്, രോഗ ബാധ തുടങ്ങി പതിനാല് മാസങ്ങൾ കഴിഞ്ഞിട്ടും ലോക ജനസംഖ്യയും വെറും പതിനാലര ശതമാനം ആളുകൾക്കെ കോവിഡ് -19 രോഗ ബാധ ഉണ്ടായിട്ടുള്ളൂ എന്നും ഇവർ അവകാശപ്പെടുന്നു.

ആഗോള മരണ നിരക്കിൽ കേവലം അഞ്ചു ശതമാനമാണ് കോവിഡിന്റെ പേരിൽ രേഖപ്പെടുത്തുന്നത്. ആഗോള വാർഷിക മരണങ്ങളിൽ പകർച്ച വ്യാധികൾ മൂലം സംഭവിക്കുന്നത് മൂപ്പത്തിനാലു ശതമാനമാണ്. അഥവാ എഴുപത്താറു ശതമാനം മരണങ്ങളും പ്രായാധിക്യം മൂലമാണ്. എഴുപത്തിമൂന്ന് ശതമാനം കോവിഡ് മരങ്ങളും അറുപത്തഞ്ചു വയസ്സിനു മൂകളിലാണ്. ഇത് തന്നെയൂം, തെളിയിക്കപ്പെട്ട മരുന്നുകളുട അഭാവത്തിൽ, പരീക്ഷണാർത്ഥം നൽകുന്ന മരുന്നുകൾ മൂലമല്ല ഇനിയും തെളിയിക്കേണ്ടതുണ്ട്.

അതേസമയം സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ഹോമിയോപതി നടത്തിയ കോവിഡ് -19 പ്രതിരോധ ചികിത്സ പഠനങ്ങൾ അങ്ങേയറ്റം പ്രതീക്ഷ നൽകുന്നവയായിരുന്നങ്കിലും അവ രാജ്യത്തെ പ്രതിസന്ധിക്കു പരിഹാരമാക്കുന്നതിൽ, വാക്സിനുകൾ അംഗീകരിക്കുന്നതിൽ കാണിച്ച അമിതാവേഷമോ, പോകട്ടെ, സാമാന്യ താത്പര്യമെങ്കിലും ബന്ധപ്പെട്ട അധികാരികൾ പ്രകടിപ്പിക്കാത്തത് തങ്ങളെ ആശ്ചര്യപ്പെടുത്തുന്നുവെന്നു സംഘടന ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

ഹോമിയോ പ്രതിരോധ മരുന്നുകൾ തൊണ്ണൂറ്റൊന്പത് ശതമാനം വരെ രോഗ പ്രതിരോധം നൽകിയിരുന്നു. ഹോമിയോ മരുന്നുപയോഗിച്ച ക്ലിനിക്കൽ പരീക്ഷണങ്ങളിൽ നാലു ദിവസം കൊണ്ട് തന്നെ, കേവലം പത്തുരൂപയിൽ താഴ ചിലവിൽ, രോഗ ലക്ഷണങ്ങളോട് കൂടിയ കോവിഡ് കേസുകൾ ടെസ്റ്റുകളിൽ നെഗറ്റീവ് ആകുന്നതായി കണ്ടെത്തിയിരുന്നു. 2020 ഏപിൽ മെയ് മാസങ്ങളിലായിരുന്നു പ്രസ്തുത ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തപ്പെട്ടത്. ചുരുക്കത്തിൽ ഏറ്റവും അശാസ്ത്രീയമായി നിലപാടുകളിലൂടെ ഭീകരമായി അവതരിപ്പിക്കപ്പെട്ട ഒരു പകർച്ചവ്യാധിയാണ് കോവിഡ് -19 എന്ന് തിർച്ചയായും സംശയിക്കേണ്ടിയിരിക്കുന്നു എന്നും സംഘടനാ ഭാരവാഹികൾ പറഞ്ഞു.

ഈ സാഹചര്യത്തിൽ സ്വതന്ത്ര ആരോഗ്യ ഗവേഷകരെ ഉൾപ്പെടുത്തി ഒരു അന്വേഷണം നടത്തി ഇതുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീക്കാൻ സംസ്ഥാന സർക്കാർ നടപടി കൈകൊള്ളണമന്ന് ഐ.എഫ്.പി.എച്ച് ആവശ്യപ്പെട്ടു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com