ഇലക്ഷന് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധം; സര്‍ക്കുലറിനെതിരെ ഐ.എഫ്.പി.എച്ച്

വാക്‌സിനെതിരെ ഗുരുതര ആരോപണമാണ് ഹോമിയോ സംഘടനയായ ഐ.എഫ്.പി.എച്ച് ഉന്നയിക്കുന്നത്
ഇലക്ഷന് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധം; സര്‍ക്കുലറിനെതിരെ ഐ.എഫ്.പി.എച്ച്

തിരുവനന്തപുരം: ഇലക്ഷന് ഡ്യൂട്ടിക്ക് സാധ്യതയുള്ള ഉദ്യോഗസ്ഥര്‍ എല്ലാവരും വാക്‌സിന്‍ എടുക്കണമെന്ന് കേരള സംസ്ഥാന ഇലക്ഷന് കമ്മീഷന്‍ ആവശ്യപ്പെട്ട് സര്‍ക്കുലര്‍ ഇറക്കിയത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കാണിച്ചു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഐ.എഫ്.പി.എച്ച് പരാതി നല്‍കി. എണ്‍പത്തഞ്ചു ശതമാനം ആളുകള്‍ക്കും പകരാന്‍ സാധ്യതയില്ലാത്ത ഒരു പകര്‍ച്ച വ്യാധിയായ കോവിഡ് 19 നെ തടയാനെന്ന പേരില്‍, എന്നാല്‍ പകര്‍ച്ച തടയാനോ രോഗം വരാതിരിക്കാനോ പൂര്‍ണമായുന്ന സാധ്യമാകുമെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടാത്ത, ഗുണഭോക്താവിന്റ താല്പര്യമുസരിച്ച് അടിയന്തിര സാഹചര്യ ഉപയോഗ അനുമതി നല്‍കിയിട്ടുള്ള വാക്‌സിന്‍ നിര്ബന്ധമാക്കുന്നതിനെതിരെയാണ് പരാതി.

വാക്‌സിനെതിരെ ഗുരുതര ആരോപണമാണ് ഹോമിയോ സംഘടനയായ ഐ.എഫ്.പി.എച്ച് ഉന്നയിക്കുന്നത്. വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ നല്‍കുന്ന ഡാറ്റ പ്രകാരം ഏറ്റവും കൂറഞ്ഞത് കുത്തിവേപ്പ് തുടങ്ങി എട്ടാഴ്ച കഴിഞ്ഞ് അതിന്റെ ഗുണം കണ്ടുതുടങ്ങുകയുള്ളൂ. അഥവാ ഏപ്രില്‍ ആറിന് ഇലക്ഷന്‍ ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് ഇനി എടുക്കുന്ന വാക്‌സിന്‍ ഉദ്ദേശിച്ച് സംരക്ഷണം നല്‍കില്ല എന്നത് വസ്തുതയായിരിക്കെ, ഇത്തരം തീരുമാനങ്ങള്‍ തികച്ചും ആശാസ്ത്രീയമായാണ് എടുക്കുന്നത് എന്ന് കരുതണം. വ്യാപനം തുടങ്ങിയപ്പോള്‍ ആഗോളതലത്തില്‍, ജനജീവിതം സ്തംഭിപ്പിക്കും വിധം അടച്ചുപൂട്ടല്‍ ഏര്‍പ്പെടുത്തിയെങ്കിലും, വൈകാതെ നിയന്ത്രണങ്ങള്‍ ക്രമേണ കൂറവ് ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യം നിലനില്‍ക്കേ, ഇന്ന്, രോഗ ബാധ തുടങ്ങി പതിനാല് മാസങ്ങള്‍ കഴിഞ്ഞിട്ടും ലോക ജനസംഖ്യയും വെറും പതിനാലര ശതമാനം ആളുകള്‍ക്കെ കോവിഡ് 19 രോഗ ബാധ ഉണ്ടായിട്ടുള്ളൂ എന്നും ഇവര്‍ അവകാശപ്പെടുന്നു.

ആഗോള മരണ നിരക്കില്‍ കേവലം അഞ്ചു ശതമാനമാണ് കോവിഡിന്റെ പേരില്‍ രേഖപ്പെടുത്തുന്നത്. ആഗോള വാര്‍ഷിക മരണങ്ങളില്‍ പകര്‍ച്ച വ്യാധികള്‍ മൂലം സംഭവിക്കുന്നത് മൂപ്പത്തിനാലു ശതമാനമാണ്. അഥവാ എഴുപത്താറു ശതമാനം മരണങ്ങളും പ്രായാധിക്യം മൂലമാണ്. എഴുപത്തിമൂന്ന് ശതമാനം കോവിഡ് മരങ്ങളും അറുപത്തഞ്ചു വയസ്സിനു മൂകളിലാണ്. ഇത് തന്നെയൂം, തെളിയിക്കപ്പെട്ട മരുന്നുകളുട അഭാവത്തില്‍, പരീക്ഷണാര്‍ത്ഥം നല്‍കുന്ന മരുന്നുകള്‍ മൂലമല്ല ഇനിയും തെളിയിക്കേണ്ടതുണ്ട്. അതേസമയം സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഹോമിയോപതി നടത്തിയ കോവിഡ് 19 പ്രതിരോധ ചികിത്സ പഠനങ്ങള്‍ അങ്ങേയറ്റം പ്രതീക്ഷ നല്‍കുന്നവയായിരുന്നങ്കിലും അവ രാജ്യത്തെ പ്രതിസന്ധിക്കു പരിഹാരമാക്കുന്നതില്‍, വാക്‌സിനുകള്‍ അംഗീകരിക്കുന്നതില്‍ കാണിച്ച അമിതാവേഷമോ, പോകട്ടെ, സാമാന്യ താത്പര്യമെങ്കിലും ബന്ധപ്പെട്ട അധികാരികള്‍ പ്രകടിപ്പിക്കാത്തത് തങ്ങളെ ആശ്ചര്യപ്പെടുത്തുന്നുവെന്നു സംഘടന ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

ഹോമിയോ പ്രതിരോധ മരുന്നുകള്‍ തൊണ്ണൂറ്റൊന്പത് ശതമാനം വരെ രോഗ പ്രതിരോധം നല്‍കിയിരുന്നു. ഹോമിയോ മരുന്നുപയോഗിച്ച ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ നാലു ദിവസം കൊണ്ട് തന്നെ, കേവലം പത്തുരൂപയില്‍ താഴ ചിലവില്‍, രോഗ ലക്ഷണങ്ങളോട് കൂടിയ കോവിഡ് കേസുകള്‍ ടെസ്റ്റുകളില്‍ നെഗറ്റീവ് ആകുന്നതായി കണ്ടെത്തിയിരുന്നു. 2020 ഏപില്‍ മെയ് മാസങ്ങളിലായിരുന്നു പ്രസ്തുത ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തപ്പെട്ടത്. ചുരുക്കത്തില്‍ ഏറ്റവും അശാസ്ത്രീയമായി നിലപാടുകളിലൂടെ ഭീകരമായി അവതരിപ്പിക്കപ്പെട്ട ഒരു പകര്‍ച്ചവ്യാധിയാണ് കോവിഡ് 19 എന്ന് തിര്‍ച്ചയായും സംശയിക്കേണ്ടിയിരിക്കുന്നു എന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ സ്വതന്ത്ര ആരോഗ്യ ഗവേഷകരെ ഉള്‍പ്പെടുത്തി ഒരു അന്വേഷണം നടത്തി ഇതുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി കൈകൊള്ളണമന്ന് ഐ.എഫ്.പി.എച്ച് ആവശ്യപ്പെട്ടു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com