കെഎസ്ഇബി ഭൂമിയിലെ കൈയേറ്റം റവന്യൂ സംഘം ഒഴിപ്പിച്ചു

കെഎസ്ഇബി ഭൂമിയിലെ കൈയേറ്റം റവന്യൂ സംഘം ഒഴിപ്പിച്ചു

ഇടുക്കി :ഇടുക്കി ചിന്നക്കനാല്‍ സിമന്റ് പാലത്ത് കെഎസ്ഇബി ഭൂമിയിലെ കൈയേറ്റം റവന്യൂ സംഘം ഒഴിപ്പിച്ചു.ജില്ല കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എല്‍ ആര്‍ തഹസില്‍ദര്‍ കെ. എസ്. ജോസഫിന്റെ നേതൃത്വത്തിലാണ് കൈയേറ്റം ഒഴിപ്പിച്ചത്.

സ്വകാര്യ വ്യക്തി അനധികൃതമായി കൈവശപ്പെടുത്തിയ അഞ്ചര ഏക്കര്‍ ഭൂമിയാണ് കെഎസ്ഇബിയിലേക്ക് തിരിച്ചുപിടിച്ചത്. തോമസ് കുരുവിള എന്ന വ്യക്തിയാണ് കെഎസിബി ഭൂമി കൈയേറി ഏലത്തോട്ടമാക്കി മാറ്റിയത്. ഇയാള്‍ക്കെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം കേസ് എടുത്തിരുന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com