തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് മറിഞ്ഞു; ഒരു മരണം

തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് മറിഞ്ഞു; ഒരു മരണം

ഇടുക്കി: ഉപ്പുതറയില്‍ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. തോട്ടം തൊഴിലാളികളുമായിപോയ ജീപ്പ് മറിഞ്ഞാണ് അപകടമുണ്ടായത്. പുളംങ്കട്ട സ്വദേശി സ്റ്റാലിന്‍ നാസറാണ് മരിച്ചത്.

വാഗമണ്‍ കോട്ടമലയില്‍ നിന്നും തോട്ടം തൊഴിലാളികളുമായി പുളിങ്കട്ടയിലേക്ക്‌പോയ ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ ഒന്‍പത് തോട്ടം തൊഴിലാളികളെ ഉപ്പുതറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

Related Stories

Anweshanam
www.anweshanam.com