പാലം അഴിമതി കേസില്‍ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിക്കുക.
പാലം അഴിമതി കേസില്‍ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യഹര്‍ജി നാളെ കോടതി പരിഗണിക്കും. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിക്കുക. ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയില്‍ ആവശ്യമുണ്ടെന്നും ഇനിയും വിവരങ്ങള്‍ ശേഖരിക്കാനുണ്ടെന്നും ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ത്തു.

അതേസമയം ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില മോശമാണെന്നും അദ്ദേഹം ഇപ്പോള്‍ ഓപ്പറേഷന്‍ തീയേറ്ററിലാണുള്ളതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇരുവിഭാഗത്തിന്റേയും വാദം കേട്ട ശേഷമാണ് തുടര്‍നടപടികള്‍ക്കായി ഹര്‍ജി നാളത്തേയ്ക്ക് മാറ്റിയത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com