കള്ളപ്പണം വെളുപ്പിക്കല്‍; ഇബ്രാഹിം കുഞ്ഞിനെ എൻഫോഴ്സ്മെൻ്റ് ചോദ്യം ചെയ്യുന്നു

10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്.
കള്ളപ്പണം വെളുപ്പിക്കല്‍; ഇബ്രാഹിം കുഞ്ഞിനെ എൻഫോഴ്സ്മെൻ്റ് ചോദ്യം ചെയ്യുന്നു

കൊച്ചി: കള്ളപ്പണം വെളുപ്പിച്ച കേസിൽ ഇബ്രാഹിം കുഞ്ഞിനെ എൻഫോഴ്സ്മെൻ്റ് ചോദ്യം ചെയ്യുന്നു. 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. നോട്ട് നിരോധനത്തിന് തൊട്ടുപിന്നാലെയാണ് ഇടപാട്. പാലാരിവട്ടം പാലം കോഴപ്പണവും ഇതിലുണ്ടെന്നാണ് ആരോപണം.

നോട്ട് നിരോധനകാലത്ത് ഇബ്രാഹിം കുഞ്ഞിന്‍റെ നിയന്ത്രണത്തിലുള്ള മാധ്യമസ്ഥാപനത്തിന്‍റെ രണ്ട് അക്കൗണ്ടുകൾ വഴി പത്തുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്.

പാലാരിവട്ടം പാലം നിർമാണ അഴിമതിയിൽ നിന്ന് ലഭിച്ചതാണ് ഈ തുകയെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി നിർദേശപ്രകാരമാണ് എൻഫോഴ്സ്മെൻറ് ഡയറക്ടേറ്റ് ഈ വിഷയത്തിൽ അന്വേഷണം ആരംഭിച്ചത്.

Related Stories

Anweshanam
www.anweshanam.com