ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ അറസ്റ്റ് ചെയ്യാൻ വി​ജി​ല​ന്‍​സ്; ഐസിയുവിലേക്ക് മാറ്റണമെന്ന് ഡോക്ടർമാർ

ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ കാ​ണാ​ന്‍ പ്ര​ത്യേ​ക വി​ജി​ല​ന്‍​സ് സം​ഘം കൊ​ച്ചി​യി​ലെ ലേ​ക്‌​ഷോ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി
ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ അറസ്റ്റ് ചെയ്യാൻ വി​ജി​ല​ന്‍​സ്; ഐസിയുവിലേക്ക് മാറ്റണമെന്ന് ഡോക്ടർമാർ

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം അ​ഴി​മ​തി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്‍​മ​ന്ത്രി വി കെ ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ കാ​ണാ​ന്‍ പ്ര​ത്യേ​ക വി​ജി​ല​ന്‍​സ് സം​ഘം കൊ​ച്ചി​യി​ലെ ലേ​ക്‌​ഷോ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി. ഡോ​ക്ട​ര്‍​മാ​രു​മാ​യി ച​ര്‍​ച്ച ചെ​യ്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല അ​റി​ഞ്ഞ​തി​നു​ശേ​ഷം വി​ജി​ല​ന്‍​സ് സം​ഘം തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.

എ​ന്നാ​ല്‍ ഇ​ദ്ദേ​ഹ​ത്തെ ഐ​സി​യു​വി​ലേ​ക്ക് മാ​റ്റു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. അ​തേ​സ​മ​യം, അ​ത്ത​ര​മൊ​രു നീ​ക്ക​ത്തി​ന് സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി​യു​ടെ പി​ആ​ര്‍​ഒ ന​ല്‍​കു​ന്ന വി​വ​രം. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഇ​ബ്രാ​ഹിം കു​ഞ്ഞ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്.

അതേസമയം, വി​ജി​ല​ന്‍​സ് നീ​ക്കം അ​റി​ഞ്ഞാ​ണോ അ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ച്ച​തെ​ന്നും അ​ന്വേ​ഷ​ണ സം​ഘം സം​ശ​യി​ക്കു​ന്നു​ണ്ട്. ഇന്ന് അദ്ദേഹത്തെ ചോദ്യം ചെയ്യാനായി ഇന്നലെ അതീവ രഹസ്യമായി നടത്തിയ തീരുമാനം അദ്ദേഹത്തിന് ചോർന്ന് കിട്ടിയെന്ന സംശയം ബലപ്പെടുകയാണ്.

ഇന്ന് രാവിലെയാണ് പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിൽ കയറി പരിശോധന നടത്തിയത്. ഇബ്രാഹിംകുഞ്ഞ് വീട്ടിലില്ലെന്നും ആശുപത്രിയില്‍ ചികിത്സയിലാണെന്നും അദ്ദേഹത്തിന്‍റെ ഭാര്യ വിജിലന്‍സ് സംഘത്തെ അറിയിച്ചിരുന്നു. എന്നാൽ ഇത് മുഖവിലക്കെടുക്കാതെ വീടിനകത്ത് കയറി പരിശോധിക്കുകയായിരുന്നു.

പരിശോധനയ്ക്ക് ശേഷം വിജിലൻസിന്റെ ഒരു സംഘം ആശുപത്രിയിലേക്ക് നീങ്ങുകയായിരുന്നു.. അതേസമയം ഒരു സംഘം വീട്ടിൽ തുടരുകയാണ്. പൊലീസ് സംഘവും പരിശോധനക്ക് ഉണ്ടായിരുന്നു. തിരുവനന്തപുരം വിജിലന്‍സ് സ്പെഷ്യല്‍ ഇന്‍വെസ്റ്റി​ഗേഷന്‍ യൂണിറ്റ് ഡിവൈഎസ്പി ശ്യാം കുമാറിന്‍റെ നേതൃത്വത്തിലുള്ള പത്തോളം പേര്‍ അടങ്ങുന്ന സംഘമാണ് ഇബ്രാഹിംകുഞ്ഞിന്‍റെ വീട്ടിലെത്തിയത്.

Related Stories

Anweshanam
www.anweshanam.com