സ്വപ്നയുടെ മൊഴി ചോർന്നത് കസ്റ്റംസിൽ നിന്നാണെന്ന് ഐബി റിപ്പോർട്ട്
Kerala

സ്വപ്നയുടെ മൊഴി ചോർന്നത് കസ്റ്റംസിൽ നിന്നാണെന്ന് ഐബി റിപ്പോർട്ട്

അനിൽ നമ്പ്യാരെ കുറിച്ചും, ബിജെപിയെ കുറിച്ചും പരാമർശിക്കുന്ന ഭാഗമാണ് ചോർന്നത്

News Desk

News Desk

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സ്വപ്നയുടെ മൊഴി ചോർന്നത് കസ്റ്റംസിൽ നിന്നാണെന്ന് ഇന്റലിജൻസ് ബ്യൂറോ. കസ്റ്റംസ് കമ്മീഷണർക്കാണ് ഐബി ഇന്നലെ റിപ്പോർട്ട് കൈമാറിയത്. സ്വപ്നയുടെ മൂന്ന് പേജ് മൊഴിയാണ് ചോർന്നത്.

അനിൽ നമ്പ്യാരെ കുറിച്ചും, ബിജെപിയെ കുറിച്ചും പരാമർശിക്കുന്ന ഭാഗമാണ് ചോർന്നത്. ഇതേതുടർന്ന് കസ്റ്റംസ് കമ്മീഷ്ണർ ഐബിയുടെ സഹായം തേടിയിരുന്നു. മൊഴി രേഖപ്പെടുത്തി മൂന്ന് ഉദ്യോഗസ്ഥരിൽ ഒരാൾക്കെതിരെയാണ് ഐബിയുടെ റിപ്പോർട്ട്. റിപ്പോർട്ട് കസ്റ്റംസ് കമ്മീഷ്ണർ സുനിൽ കുമാറിന് സമർപ്പിച്ചിട്ടുണ്ട്.

ഡിജിറ്റൽ പരിശോധനയ്ക്ക് ശേഷമാണ് ഐബിക്ക് ഇത് സംബന്ധിച്ച നിഗമനത്തിൽ എത്താൻ സാധിച്ചത്.

Anweshanam
www.anweshanam.com