സംസ്ഥാനത്ത് മൂന്നു ഹോട്ട് സ്പോട്ടുകള്‍ കൂടി; മൂ​ന്നു പ്ര​ദേ​ശ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി
Kerala

സംസ്ഥാനത്ത് മൂന്നു ഹോട്ട് സ്പോട്ടുകള്‍ കൂടി; മൂ​ന്നു പ്ര​ദേ​ശ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി

നി​ല​വി​ല്‍ 123 ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത്

By News Desk

Published on :

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു പു​തി​യ മൂ​ന്നു കോ​വി​ഡ് ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി. മൂ​ന്നു പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട്സ്പോ​ട്ടി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി. നി​ല​വി​ല്‍ 123 ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത്.

ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ പാ​നൂ​ര്‍ (ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണ്‍ വാ​ര്‍​ഡു​ക​ള്‍: 3, 26, 31), കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ (56, 62, 66), ഒ​ള​വ​ണ്ണ (9) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍.

ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ പ​ടി​യൂ​ര്‍ (എ​ല്ലാ വാ​ര്‍​ഡു​ക​ളും), കീ​ഴ​ല്ലൂ​ര്‍ (4 സ​ബ് വാ​ര്‍​ഡ്), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ആ​ന​ക്ക​ര (13) എ​ന്നി​വ​യെ​യാ​ണ് ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്.

സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കൊവിഡ് -19 സ്ഥിരീകരിച്ചു. ഏറ്റവുമധികം പേര്‍ രോഗമുക്തരായ ദിനം കൂടിയാണിന്ന്. ചികിത്സയിലായിരുന്ന 202 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

പത്തനംതിട്ട ജില്ലയില്‍ 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 24 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 18 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍16 പേര്‍ക്കും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 9 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ 8 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 7 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ 5 പേര്‍ക്കും, വയനാട് ജില്ലയില്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Anweshanam
www.anweshanam.com