കൊച്ചി മെട്രോയിലെ എച്ച്ആര്‍ മാനേജര്‍ നിയമനം പുനപരിശോധിക്കണം; ഹൈക്കോടതി

തമിഴ്‌നാട് സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് നടപടി.
കൊച്ചി മെട്രോയിലെ എച്ച്ആര്‍ മാനേജര്‍ നിയമനം പുനപരിശോധിക്കണം; ഹൈക്കോടതി

കൊച്ചി: കൊച്ചി മെട്രോയിലെ എച്ച്ആര്‍ മാനേജര്‍ നിയമനം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി. തമിഴ്‌നാട് സ്വദേശിയായ ആരോഗ്യസ്വാമി നല്‍കിയ ഹര്‍ജിയിലാണ് നടപടി. എച്ച്ആര്‍ അഡ്മിന്‍ ആന്റ് ട്രെയിനിംഗ് ജനറല്‍ മാനേജറായി പ്രദീപ് പണിക്കരെന്ന വ്യക്തിയെ നിയമിച്ച നടപടി ചോദ്യം ചെയ്താണ് തമിഴ്‌നാട് സ്വദേശി ഹര്‍ജി നല്‍കിയത്.

ഇതേ തസ്തികയിലേക്ക് ഇയാളും അപേക്ഷിച്ച നല്‍കിയിരുന്നു. അതേസമയം, തെരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യത രേഖകള്‍ പരിശോധിക്കുമ്പോള്‍ കെഎംആര്‍എല്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് ഹൈക്കോടതി വ്യക്തമാക്കി. കൊച്ചി മെട്രോയിലെ എച്ച്ആര്‍ മാനേജര്‍ തസ്തികയിലേക്ക് നടന്ന അഭിമുഖത്തിന് ശേഷം മൂന്നാം റാങ്കാണ് ആരോഗ്യസ്വാമിക്ക് ലഭിച്ചത്.

എച്ച് ആര്‍ മേഖലയില്‍ 20 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം വേണമെന്നിരിക്കെ പ്രദീപ് പണിക്കര്‍ക്കുണ്ടായിരുന്നത് 19 വര്‍ഷം 10 മാസത്തെ കാലാവധി മാത്രം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്‌സണല്‍ മാനേജ്‌മെന്റില്‍ നിന്നും രണ്ട് വര്‍ഷത്തെ പിജി പേഴ്‌സണല്‍ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സ് പൂര്‍ത്തിയാക്കിയെന്ന പ്രതിഭാഗത്തിന്റെ വാദം തെറ്റാണ്. എഐസിടിഇ അനുമതിപ്രകാരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്‌സണല്‍ മാനേജ്‌മെന്റില്‍ ഈ കോഴ്‌സ് മൂന്ന് വര്‍ഷം പാര്‍ട് ടൈം രീതിയിലാണ് നടത്തുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com