വീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍

പുതുക്കാട് കാഞ്ഞൂര്‍ അമ്പഴക്കാടന്‍ വീട്ടില്‍ ലിന്റയെ (45) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
വീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍
K V N Rohit

തൃശൂര്‍: ജില്ലയിലെ പുതുക്കാട് വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുതുക്കാട് കാഞ്ഞൂര്‍ അമ്പഴക്കാടന്‍ വീട്ടില്‍ ലിന്റയെ (45) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ മൂന്നുമണി മുതല്‍ ലിന്റയെ കാണാതായിരുന്നു. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ പുതുക്കാട് പൊലീസിലും ഫയര്‍ ഫോഴ്‌സിലും വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com