പാര്‍ട്ടി വിടില്ലെന്ന് സികെ നാണു

പുതിയ പാര്‍ട്ടി രൂപീകരിക്കില്ലെന്ന് സികെ നാണു എംഎല്‍എ.
പാര്‍ട്ടി വിടില്ലെന്ന് സികെ നാണു

തിരുവനന്തപുരം: പുതിയ പാര്‍ട്ടി രൂപീകരിക്കില്ലെന്ന് സികെ നാണു എംഎല്‍എ. തന്നോടൊപ്പം നിന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് കാരണമില്ലാതെയാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച സി.കെ നാണു വിഭാഗം നേതാക്കള്‍ ഇന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനെ കാണും.

ജെഡിഎസ് വിമത വിഭാഗം ഇന്നലെ പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജെ.ഡി.എസ് വിട്ട് പുതിയ പാര്‍ട്ടി ഉണ്ടാക്കില്ലെന്ന് സി കെ നാണു വ്യക്തമാക്കിയത് .നിലനില്‍പ്പിനായുള്ള ശ്രമമാണ് വിമത വിഭാഗം നടത്തുന്നത്. അവരെയും പാര്‍ട്ടിയെയും തള്ളി കളയാന്‍ തനിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com