സംസ്ഥാനത്ത് പുതുതായി 21 ഹോട്ട്‌ സ്‌പോട്ടുകള്‍ കൂടി; 15 പ്രദേശങ്ങളെ ഒഴിവാക്കി
Kerala

സംസ്ഥാനത്ത് പുതുതായി 21 ഹോട്ട്‌ സ്‌പോട്ടുകള്‍ കൂടി; 15 പ്രദേശങ്ങളെ ഒഴിവാക്കി

ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 515 ആയി

News Desk

News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് 21 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി. ഇതോടെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 515 ആയി. 15 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.

പുതിയ ഹോട്ട് സ്പോട്ടുകള്‍

എറണാകുളം ജില്ലയിലെ പൂത്രിക്ക (കണ്‍ടെയ്ന്‍മെന്റ് സോണ്‍: വാര്‍ഡ് 12), പുത്തന്‍വേലിക്കര (9), രായമംഗലം (4), എടവനക്കാട് (12, 13), വടക്കേക്കര (1), വരപെട്ടി (6, 11), ആമ്പല്ലൂര്‍ (10, 12), തൃശൂര്‍ ജില്ലയിലെ നടത്തറ (12, 13), അരിമ്പൂര്‍ (15), തേക്കുംകര (1), ആലപ്പുഴ ജില്ലയിലെ ആലപ്പുഴ മുന്‍സിപ്പാലിറ്റി (22), പനവള്ളി (10), പെരുമ്പളം (9), പാലക്കാട് ജില്ലയിലെ പാലക്കാട് മുന്‍സിപ്പാലിറ്റി (51), പെരിങ്ങോട്ടു കുറിശി (4, 7), എളവഞ്ചേരി (9, 10, 11), കോട്ടയം ജില്ലയിലെ പനച്ചിക്കാട് (6, 16), കോട്ടയം ജില്ലയിലെ കങ്ങഴ (6), കാസര്‍ഗോഡ് ജില്ലയിലെ വെസ്റ്റ് എളേരി (15), കണ്ണൂര്‍ ജില്ലയിലെ ന്യൂ മാഹി (4), പത്തനംതിട്ട ജില്ലയിലെ എഴുമറ്റൂര്‍ (1, 2, 4, 14.

ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ നോര്‍ത്ത് (വാര്‍ഡ് 18), വീയപുരം (9), ഭരണിക്കാവ് (12), കൃഷ്ണപുരം (1), തഴക്കര (21), എറണാകുളം ജില്ലയിലെ കുഴുപ്പിള്ളി (1), മലയാറ്റൂര്‍-നീലേശ്വരം (17), മഞ്ഞപ്ര (8), നോര്‍ത്ത് പറവൂര്‍ (15), വയനാട് ജില്ലയിലെ നൂല്‍പ്പുഴ (14, 15, 16, 17), തൃശൂര്‍ ജില്ലയിലെ വലപ്പാട് (13), കൊല്ലം ജില്ലയിലെ നിലമേല്‍ (എല്ലാ വാര്‍ഡുകളും), കോട്ടയം ജില്ലയിലെ വെച്ചൂര്‍ (1, 4), പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം (1, 11), പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ (1, 13).

Anweshanam
www.anweshanam.com