കയ്യേറ്റം ചെയ്‌തെന്ന എ പി അബ്ദുള്ളക്കുട്ടിയുടെ ആരോപണം നിഷേധിച്ച്‌ ഹോട്ടലുടമ

ഹോട്ടലിൽ വെച്ച് ഇങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി
കയ്യേറ്റം ചെയ്‌തെന്ന എ പി  അബ്ദുള്ളക്കുട്ടിയുടെ ആരോപണം നിഷേധിച്ച്‌ ഹോട്ടലുടമ

മലപ്പുറം: ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടിയുടെ ആരോപണം നിഷേധിച്ച്‌ ഹോട്ടലുടമ ഷക്കീ‌ര്‍. അബ്ദുള്ളക്കുട്ടിക്കെതിരെ കയ്യേറ്റശ്രമം ഉണ്ടായിട്ടില്ലെന്നും, വാര്‍ത്ത അറിഞ്ഞത് രാവിലെ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹോട്ടലിൽ വെച്ച് ഇങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'അബ്ദുള്ളക്കുട്ടിയെ ആരും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. ഹോട്ടലിനകത്ത് അപമാനിക്കല്‍ ശ്രമവും ഉണ്ടായിട്ടില്ല. ഹോട്ടലിന് പുറത്തും കയ്യേറ്റ ശ്രമം നടന്നതായി അറിയില്ല. അബ്ദുള്ളക്കുട്ടിയുടെ പരാതി അറിഞ്ഞത് രാവിലെ മാത്രമാണെന്നും'- അദ്ദേഹം പറഞ്ഞു.

രാത്രി അപകടം നടക്കുന്നതിന് തൊട്ടുമുൻപ് ഹോട്ടലില്‍വച്ച്‌ കയ്യേറ്റ ശ്രമമുണ്ടായതായി അബ്ദുള്ളക്കുട്ടി ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണമാണ് ഹോട്ടലുടമ പൂർണമായും തള്ളുന്നത്. ഇതിന് പിന്നാലെ രണ്ടത്താണിയിൽ വെച്ചുണ്ടായ അപകടവും കൂട്ടിച്ചേർത്ത് മനഃപൂർവ്വമായ ആക്രമണം നടന്നെന്നാണ് അബ്ദുള്ളകുട്ടി വ്യക്തമാക്കിയത്. രണ്ട് സംഭവത്തിലും പൊലീസ് കേസെടുത്തിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com