ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബു അറസ്റ്റില്‍

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 എ വകുപ്പ് പ്രകാരം ആണ് ആര്‍ വി ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്
ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബു അറസ്റ്റില്‍

കൊച്ചി: ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബുവിനെ എറണാകുളം നോര്‍ത്ത് പറവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കുറുമശേരിയില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച ബേക്കറിയില്‍ ഹലാല്‍ വിഭവങ്ങള്‍ ലഭിക്കും എന്ന് സ്‌റ്റിക്കര്‍ പതിച്ചതിന് ബേക്കറി ഉടമയെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 എ വകുപ്പ് പ്രകാരം ആണ് ആര്‍ വി ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഡിസംബര്‍ 28നായിരുന്നു സംഭവം. പുതിയതായി ആരംഭിച്ച ബേക്കറിയില്‍ ഒട്ടിച്ചിരുന്ന സ്‌റ്റിക്കര്‍ മാ‌റ്റണമെന്ന് പാറക്കടവിലെ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ കടയിലെത്തി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച്‌ സംഘടനാ ലെ‌റ്റര്‍ പാടില്‍ ഇവര്‍ കത്തും നല്‍കി. ഏഴ് ദിവസത്തിനകം ഇത്തരം വിഭവങ്ങള്‍ നീക്കിയില്ലെങ്കില്‍ ബേക്കറി ബഹിഷ്‌കരിക്കുമെന്നായിരുന്നു കത്ത്.

ഇതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ആര്‍ വി ബാബു യൂട്യൂബില്‍ വീഡിയോ പോസ്‌റ്റ് ചെയ്‌തു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്ന് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം എറണാകുളം നോര്‍ത്ത് പറവൂര്‍ പൊലീസ് കേസെടുത്ത് ബാബുവിനും ബേക്കറിയിലെത്തിയ സുജയ്, ലെനിന്‍, അരുണ്‍,ധനേഷ് എന്നിവര്‍ക്കെതിരെയും കേസെടുത്തു. മ‌റ്റ് പ്രതികളെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com