ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ പ​രീ​ക്ഷ​ക​ൾ ഇന്ന് പൂ​ർ​ത്തി​യാ​കും

28 മു​ത​ൽ പ്ല​സ്​ ടു ​പ്രാ​ക്​​ടി​ക്ക​ൽ പ​രീ​ക്ഷ തു​ട​ങ്ങാ​നാ​ണ്​ തീ​രു​മാ​നം
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ പ​രീ​ക്ഷ​ക​ൾ ഇന്ന് പൂ​ർ​ത്തി​യാ​കും

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ വ്യാ​പ​ന​ ആ​ശ​ങ്ക​ക​ൾക്കിടെ നടന്ന​ ര​ണ്ടാം​വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ പ​രീ​ക്ഷ​ക​ൾ ഇന്ന് പൂ​ർ​ത്തി​യാ​കും. 4,46,471 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യും 28,565 പേ​ർ വി.​എ​ച്ച്.​എ​സ്.​ഇ പ​രീ​ക്ഷ​യും എ​ഴു​തു​ന്നു.

എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ 29നാ​ണ്​ അ​വ​സാ​നി​ക്കു​ന്ന​ത്. ഹോം ​സ​യ​ൻ​സ്​, ഗാ​ന്ധി​യ​ൻ സ്​​റ്റ​ഡീ​സ്​, ഫി​ലോ​സ​ഫി, ജേ​ണ​ലി​സം, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​, സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്​ വി​ഷ​യ​ങ്ങ​ളി​ലാ​ണ്​ തി​ങ്ക​ളാ​ഴ്​​ച​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ. വി.​എ​ച്ച്.​എ​സ്.​ഇ​യി​ൽ വൊ​ക്കേ​ഷ​ന​ൽ തി​യ​റി​യാ​ണ്​ പ​രീ​ക്ഷ. 28 മു​ത​ൽ പ്ല​സ്​ ടു ​പ്രാ​ക്​​ടി​ക്ക​ൽ പ​രീ​ക്ഷ തു​ട​ങ്ങാ​നാ​ണ്​ തീ​രു​മാ​നം.

പ്രാ​ക്​​ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ കോ​വി​ഡ്​ വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ൽ മാ​റ്റി​വെ​ക്ക​ണ​മെ​ന്ന്​ അ​ധ്യാ​പ​ക​സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​രീ​ക്ഷ മാ​റ്റി​വെ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ അ​യ​ച്ച നോ​ട്ടീ​സി​ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ തി​ങ്ക​ളാ​ഴ്​​ച മ​റു​പ​ടി ന​ൽ​കും. ഇ​തി​ന്​ ശേ​ഷ​മാ​യി​രി​ക്കും പ​രാ​തി​യി​ൽ ക​മീ​ഷ​ൻ തീ​രു​മാ​ന​മെ​ടു​ക്കു​ക.

No stories found.
Anweshanam അന്വേഷണം
www.anweshanam.com