കേരള ഹൈക്കോടതി അടക്കില്ല; കേസുകൾ വെട്ടിച്ചുരുക്കും
Kerala

കേരള ഹൈക്കോടതി അടക്കില്ല; കേസുകൾ വെട്ടിച്ചുരുക്കും

ഹൈക്കോടതി ജസ്റ്റിസ് സുനില്‍ തോമസിന് പിന്നാലെ 26 ജീവനക്കാരും ക്വാറന്റീനില്‍

News Desk

News Desk

കൊച്ചി: കോടതിയിലെത്തിയ പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഹൈക്കോടതി ജസ്റ്റിസ് സുനില്‍ തോമസിന് പിന്നാലെ 26 ജീവനക്കാരും ക്വാറന്റീനില്‍ പോയെങ്കിലും ഹൈക്കോടതി അടക്കില്ല. പകരം പരിഗണിക്കുന്ന കേസുകള്‍ വെട്ടിച്ചുരുക്കാനാണ് നിലവില്‍ ധാരണയായി.

ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയും അഡ്വക്കേറ്റ് ജനറലും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ആണ് തീരുമാനം. നേരത്തെ അഭിഭാഷകരുടെ സംഘടന ഹൈക്കോടതി അടച്ചിടണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. അഭിഭാഷകരുടെ അസാന്നിധ്യത്തില്‍ കേസ് പരിഗണിക്കുകയോ ഓര്‍ഡര്‍ പുറപ്പെടുവിക്കുകയോ ചെയ്യില്ലെന്ന് ഇവർ വ്യക്തമാക്കി.

ജൂൺ 17 ന് കളമശ്ശേരി സ്റ്റേഷനില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എത്തിയിരുന്നു. ഈ പോലീസുകാരന്‍ ജസ്റ്റിസിന്റെ ബെഞ്ചിലും സന്ദര്‍ശിച്ചിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്നാണ് ജസ്റ്റിസ് സുനില്‍ തോമസ് നിരീക്ഷണത്തില്‍ പോയത്.

Anweshanam
www.anweshanam.com