ഇബ്രാഹിംകുഞ്ഞ്  ഭീഷണിപ്പെടുത്തിയതിന്റെ തെളിവ് ഹാജരാക്കാൻ ഹൈക്കോടതി
Kerala

ഇബ്രാഹിംകുഞ്ഞ് ഭീഷണിപ്പെടുത്തിയതിന്റെ തെളിവ് ഹാജരാക്കാൻ ഹൈക്കോടതി

തെളിവുകളും സാക്ഷിമൊഴികളും ഹാജരാക്കുന്നതിന് വിജിലന്‍സിന് ഹൈക്കോടതി നിര്‍ദ്ദേശം

M Salavudheen

കൊച്ചി:പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് പരാതിക്കാരനെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകളും സാക്ഷിമൊഴികളും ഹാജരാക്കുന്നതിന് വിജിലന്‍സിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

വിജിലന്‍സ് ഐജിയുടെ അന്വേഷണ റിപ്പോര്‍ട്ടിലെ മൊഴി പകര്‍പ്പ് ഹാജരാക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. പാലാരിവട്ടം കള്ളപ്പണ കേസുമായി ബന്ധപെട്ട് പരാതിക്കാരനായ കളമശ്ശേരി സ്വദേശിയായ ഗിരീഷ്‌ ബാബുവിനെ പരാതി പിന്‍വലിക്കുന്നതിനായി ഭീഷണിപെടുത്തിയെന്നാണ് കേസ്.

ഇതുമായി ബന്ധപെട്ട് ഗിരീഷ്‌ ബാബുവാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി പരിഗണിച്ച്‌ കൊണ്ടാണ് ഹൈക്കോടതി വിജിലന്‍സിനോട് തെളിവ് ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.

Anweshanam
www.anweshanam.com