മുളന്തുരുത്തി പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറണമെന്ന് ഹൈക്കോടതി

2020 ഓഗസ്റ്റ് 17 ന് പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തിരുന്നു
മുളന്തുരുത്തി പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറണമെന്ന് ഹൈക്കോടതി

മുളന്തുരുത്തി പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്. താക്കോല്‍ രണ്ടാഴ്ചയ്ക്കകം ജില്ലാ ഭരണകൂടം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നല്‍കാനാണ് കോടതി നിര്‍ദേശം നല്‍കിയത്.

നേരത്തെ പള്ളി ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആഗസ്റ്റ് മാസം 17ന് പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

വിധി നടപ്പാക്കുന്നതിനെതിരെ യാക്കോബായ സഭ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.ജസ്റ്റിസ് അശോക് ഭൂഷൺ ഉൾപ്പെട്ട ബെഞ്ചാണ് ഹൈക്കോടതി വിധി ശരിവച്ച് യാക്കോബായ സഭയുടെ ആവശ്യം തള്ളിയത്.

Related Stories

Anweshanam
www.anweshanam.com