വനിതാ കമ്മീഷനെതിരെ ബി.ജെ.പി നേതാവ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി; പതിനായിരം രൂപ പിഴ
Kerala

വനിതാ കമ്മീഷനെതിരെ ബി.ജെ.പി നേതാവ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി; പതിനായിരം രൂപ പിഴ

സി.പി.എമ്മിന് കോടതിയും പൊലീസുമുണ്ടെന്ന ജോസഫൈന്റെ വിവാദ പരാമര്‍ശം ചോദ്യം ചെയ്തായിരുന്നു രാധാകൃഷ്‌ണന്റെ ഹര്‍ജി നൽകിയത്.

By News Desk

Published on :

കൊച്ചി: ബി.ജെ.പി സംസ്ഥാന സെക്രട്ടറി ബി.രാധാകൃഷ്‌ണ മേനോന് പതിനായിരം രൂപ പിഴ ഈടാക്കി ഹൈക്കോടതി ഉത്തരവ്. വനിതാ കമ്മീഷനെതിരെ രാധാകൃഷ്‌ണ മേനോന്‍ നല്‍കിയ ഹര്‍ജി ചെലവ് സഹിതം കോടതി തള്ളുകയും തുടര്‍ന്ന് പതിനായിരം രൂപ പിഴ കെട്ടിവയ്‌ക്കാന്‍ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് ഉത്തരവിടുകയുമായിരുന്നു.

സി.പി.എമ്മിന് കോടതിയും പൊലീസുമുണ്ടെന്ന ജോസഫൈന്റെ വിവാദ പരാമര്‍ശം ചോദ്യം ചെയ്തായിരുന്നു രാധാകൃഷ്‌ണന്റെ ഹര്‍ജി നൽകിയത്. എം.സി ജോസഫൈന്‍ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരിൽ അവരെ വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന്

രാധാകൃഷ്‌ണ മേനോൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ ഹര്‍ജിയാണ് കോടതി തള്ളിയത്.

ജോസഫൈന്റെ ഈ പരാമർശത്തിൽ പ്രതിഷേധിച്ച് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ജോസഫൈനെ നീക്കണമെന്നാവശ്യപ്പെട്ട് നേരത്തെ കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷും കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയും ഹൈക്കോടതി തള്ളിയിരുന്നു. വനിതാ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ പരാതിയുള്ളവര്‍ ഉചിതമായ ഫോറത്തെ സമീപിക്കണമെന്നാണ് ലതികാ സുഭാഷിന്റെ ഹര്‍ജി തള്ളിയ കോടതി അന്ന് പറഞ്ഞത്.

Anweshanam
www.anweshanam.com