ഹൈക്കോടതി ജഡ്‌ജി ക്വാറന്‍റീനിൽ; അഭിഭാഷക അസോസിയേഷൻ ഓഫീസ് അടച്ചു
Kerala

ഹൈക്കോടതി ജഡ്‌ജി ക്വാറന്‍റീനിൽ; അഭിഭാഷക അസോസിയേഷൻ ഓഫീസ് അടച്ചു

റിപ്പോർട്ട് സമർപ്പിക്കാനെത്തിയ പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി

News Desk

News Desk

കൊച്ചി: കൊച്ചിയിൽ ഹൈക്കോടതിയിൽ എത്തിയ പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കേരള ഹൈക്കോടതിയിൽ ആശങ്ക. റിപ്പോർട്ട് സമർപ്പിക്കാനെത്തിയ പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഹൈക്കോടതി ജഡ്‌ജി ക്വാറന്‍റീനിൽ പ്രവേശിച്ചു. കോവിഡ് ബാധിച്ച പോലീസുകാരൻ ഓഫീസിൽ എത്തിയിരുന്നതിനാൽ ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷൻ ഓഫീസ് അടച്ചു.

കോവിഡ് സ്ഥിരീകരിച്ച കളമശ്ശേരി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥാനാണ് ഹൈക്കോടതിയിൽ എത്തിയത്. കോടതിയുടെ ഒന്നാം നിലയിൽ എത്തിയ ഇദ്ദേഹം റിപ്പോർട്ട് കൈമാറി. ഈ റിപ്പോർട്ട് പിന്നീട് ജഡ്ജിക്ക് നൽകിയിരുന്നു. ജഡ്ജിയുടെ പേഴ്സണൽ സ്റ്റാഫും ഓഫീസ് ജീവനക്കാരും, ഗവ. പ്രോസിക്യൂട്ടറും ഓഫീസ് ജീവനക്കാരും നിരീക്ഷണത്തിൽ പ്രവേശിച്ചിട്ടുണ്ട്.

കോവിഡ് രോഗിയായ പോലീസുകാരനുമായി സമ്പർക്കത്തിലേർപ്പെട്ട മറ്റുള്ളവരെ കണ്ടെത്താൻ സി.സി.ടി.വി പരിശോധിക്കും. അഗ്നിശമനയുടെ നേതൃത്വത്തിൽ ഹൈക്കോടതി അണുവിമുക്തമാക്കും.

Anweshanam
www.anweshanam.com