കന്യാസ്ത്രീയെ ബലാത്സം​ഗം ചെയ്ത കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി
വിചാരണ രണ്ടു മാസത്തേക്ക് നിര്‍ത്തി വയ്ക്കണം എന്നായിരുന്നു ബിഷപ് ഫ്രാങ്കോ മുളക്കലിന്റെ ആവശ്യം
കന്യാസ്ത്രീയെ ബലാത്സം​ഗം ചെയ്ത കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി

കൊച്ചി: കന്യാസ്ത്രീയെ ബലാത്സം​ഗം ചെയ്ത കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി. കോവിഡ് സാഹചര്യത്തില്‍ വിചാരണ നിര്‍ത്തിവെക്കണമെന്ന ബിഷപ്പിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ വിചാരണ തുടരാം എന്ന്‌ കോടതി നിര്‍ദ്ദേശിച്ചു.

വിചാരണ രണ്ടു മാസത്തേക്ക് നിര്‍ത്തി വയ്ക്കണം എന്നായിരുന്നു ബിഷപ് ഫ്രാങ്കോ മുളക്കലിന്റെ ആവശ്യം. വിചാരണ നീട്ടുന്നത് സാക്ഷികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഈ മാസം 5ന് വിചാരണ നടപടികള്‍ തുടരാം എന്ന് കോടതി പറഞ്ഞു

Related Stories

Anweshanam
www.anweshanam.com