പെരിയ ഇരട്ടക്കൊല: ഡിജിപിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

കൊല്ലപ്പെട്ട കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ മാതാപിതാക്കള്‍ ആണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.
പെരിയ ഇരട്ടക്കൊല: ഡിജിപിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഡിജിപിയ്ക്ക് എതിരായ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഡിവിഷന്‍ ബെഞ്ച് ആഗസ്റ്റ് 25ന് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടും കേസിന്റെ രേഖകള്‍ കൈമാറിയില്ലെന്ന് കാണിച്ചാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.

കൊല്ലപ്പെട്ട കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ മാതാപിതാക്കള്‍ ആണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. അതേസമയം ഹൈക്കോടതി വിധിക്ക് എതിരായ സര്‍ക്കാര്‍ അപ്പീല്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ ഹര്‍ജി പിന്നീട് പരിഗണിക്കാം എന്ന് കോടതി വാക്കാല്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 30 ലേക്ക് മാറ്റി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com