കോ​ട്ട​യ​ത്ത് ക​ന​ത്ത കാ​റ്റ്; വാഹനങ്ങളുടെ മുകളിലേക്ക് മരങ്ങൾ വീണു

കോ​ട്ട​യം കു​മ​ര​കം കൈ​പ്പു​ഴ​മു​ട്ടി​ലാ​ണ് സം​ഭ​വം
കോ​ട്ട​യ​ത്ത് ക​ന​ത്ത കാ​റ്റ്; വാഹനങ്ങളുടെ മുകളിലേക്ക് മരങ്ങൾ വീണു

കോട്ടയം: കോട്ടയത്ത് ശക്തമായ കാറ്റിൽ വാഹനങ്ങളുടെ മുകളിലേക്ക് മരങ്ങൾ കടപുഴകി വീണു. കോ​ട്ട​യം കു​മ​ര​കം കൈ​പ്പു​ഴ​മു​ട്ടി​ലാ​ണ് സം​ഭ​വം.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ശ​ക്ത​മാ​യ മ​ഴ​യോ​ടൊ​പ്പം കാ​റ്റും വീ​ശി​യ​ടി​ച്ച​ത്. മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണ​തി​നെ തു​ട​ര്‍​ന്ന് നാ​ലു കാ​റു​ക​ളാ​ണ് ത​ക​ര്‍​ന്ന​ത്. ആർക്കും പരിക്കില്ല.

ഇ​തേ തു​ട​ര്‍​ന്ന് കു​മ​ര​കം-​വൈ​ക്കം റൂ​ട്ടി​ല്‍ മ​ണി​ക്കൂ​റു​ക​ളാ​യി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

ഓടിക്കൊണ്ടിരുന്ന വാഹനങ്ങളുടെ മുകളിലേക്കാണ് മരം വീണത്. ഫയർഫോഴ്സ് എത്തി മരങ്ങൾ മുറിച്ച് മാറ്റുകയാണ്. നാളെ രാവിലെയോടെ മാത്രമേ ഗതാഗതം പൂർണ്ണതോതിൽ പുനസ്ഥാപിക്കാനാകൂ എന്ന് അധികൃതർ അറിയിച്ചു

No stories found.
Anweshanam അന്വേഷണം
www.anweshanam.com