കേരളത്തില്‍ 7 ജില്ലകളില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യത
Kerala

കേരളത്തില്‍ 7 ജില്ലകളില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യത

7 ജില്ലകളില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യത.എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Geethu Das

തിരുവനന്തപുരം: സംസ്ഥാനത്ത് 7 ജില്ലകളില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് 40 മുതല്‍ 50 കി.മി. വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടിത്തക്കാര്‍ കടലില്‍ പോകരുതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്ത്യയില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയോടെ മണ്‍സൂണ്‍ എത്തിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സാധാരണ ജൂലൈ മാസം മുതലാണ് ഇത് സംഭവിക്കാറ് എങ്കിലും ഇത്തവണ 12 ദിവസം മുന്‍പെ മണ്‍സൂണ്‍ എത്തിയെന്നും ഐഎംഡി വ്യക്തമാക്കി.

Anweshanam
www.anweshanam.com