കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഇടുക്കി, വയനാട് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത.
കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടുക്കി, വയനാട് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക, പുതുച്ചേരി, മാഹി എന്നിവടങ്ങളിലും മഴ ലഭിക്കും.

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദ കാറ്റ് ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ബുധനാഴ്ച മുതല്‍ തുലാവര്‍ഷമഴ ആരംഭിക്കുമെന്ന് നേരത്തെ തന്നെ കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു. നാളെ മുതല്‍ മലയോര ജില്ലകളില്‍ ഇടി മിന്നലോട് കൂടിയ മഴ അനുഭവപ്പെടും.

Related Stories

Anweshanam
www.anweshanam.com