ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala

ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യത. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

By News Desk

Published on :

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യത. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ തീരദേശ വാസികളും മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

മഴ ശക്തമായതിനെ തുടര്‍ന്ന് തൃശ്ശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ജലനിരപ്പുയര്‍ന്നു. ജലനിരപ്പ് 417 മീറ്ററില്‍ എത്തിയതോടെ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു.

Anweshanam
www.anweshanam.com