ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂന മര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറി;ജാ​ഗ്രത നിർദ്ദേശം

4 മണിക്കൂറിനുള്ളില്‍ തമിഴ്‌നാട്-പുതുച്ചേരി തീരത്ത് ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂന മര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറി;ജാ​ഗ്രത നിർദ്ദേശം

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂന മര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറി. 24 മണിക്കൂറിനുള്ളില്‍ തമിഴ്‌നാട്-പുതുച്ചേരി തീരത്ത് ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഉയര്‍ന്ന മര്‍ദ്ദം നവംബര്‍ 25 ഉച്ചയോടെ കാരൈക്കലിനും മാമല്ലാപുരത്തിനും ഇടയിലേക്ക് കടക്കുമെന്ന് ഐ‌.എം‌.ഡി. അറിയിച്ചു. മണിക്കൂറില്‍ 100 കിലോ മീറ്റര്‍ വേഗതയില്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കാന്‍ സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്.

അതേസമയം, നേരത്തെ രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ 'ഗതി' ദുര്‍ബലമായി. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ വടക്ക് കിഴക്കന്‍ സോമാലിയന്‍ കരയില്‍ പ്രവേശിച്ച 'ഗതി' ചുഴലിക്കാറ്റ് വരും മണിക്കൂറുകളില്‍ കൂടുതല്‍ ദുര്‍ബലമാകും.

തമിഴ്‌നാട്, പുതുച്ചേരി, കരിക്കല്‍ പ്രദേശങ്ങളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്. ദക്ഷിണ തീരദേശ ആന്ധ്രാപ്രദേശ്, റായലസീമ, തെലങ്കാന എന്നിവിടങ്ങളിലും നവംബര്‍ 25 മുതല്‍ 26 വരെ മഴ ലഭിക്കും.

അതേസമയം, മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നത് ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മത്സ്യബന്ധനത്തിന് പുറപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് മടങ്ങിവരാനുള്ള നിര്‍ദ്ദേശവും നല്‍കി

Related Stories

Anweshanam അന്വേഷണം
www.anweshanam.com