തൃത്താലയില്‍ കനത്ത പോരാട്ടം

തൃത്താലയില്‍ കനത്ത പോരാട്ടം

തൃത്താലത്തില്‍ മത്സര പോരാട്ടവുമായി യുഡിഎഫിന്റെ വി ടി ബല്‍റാമും എല്‍ഡിഎഫിന്റെ എം ബി രാജേഷും. ആദ്യ ഘട്ടത്തില്‍ തന്നെ നേരിയ ലീഡിനാണ് വി ടി ബല്‍റാം മുന്നില്‍ നിന്നിരുന്നത്. പിന്നീട് എം ബി രാജേഷ് 84 വോട്ടിന് ചെറിയ മുന്നേറ്റം നടത്തി. എന്നാല്‍ വീണ്ടും വി ടി ബല്‍റാം ലീഡ് നില തിരിച്ചുപിടിച്ചു. 997 വോട്ടായിരുന്നു അദ്ദേഹത്തിന്റെ ലീഡ് നില. അത് പിന്നീട് 2000 കടന്നിട്ടുണ്ട്.വി ടി ബൽറാം ആണ് ഇപ്പോൾ മുന്നിൽ.

പാലക്കാട് ജില്ലയിലെ പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ, തരൂര്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍ എന്നിവിടങ്ങളില്‍ വ്യക്തമായ മുന്നേറ്റമാണ് എല്‍ഡിഎഫിനുള്ളത്. പാലക്കാട് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്റെ ലീഡ് നില വര്‍ധിക്കുന്നു. യുഡിഎഫിന്റെ ഷാഫി പറമ്പിലിനെ പിന്തള്ളിയാണ് മുന്നേറ്റം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com