സംസ്ഥാനത്ത് ചൂട് കൂടുന്നു: ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

കോട്ടയം, ആലപ്പുഴ തുടങ്ങിയ ഇടങ്ങളിൽ സാധാരണ ഈ സമയത്ത് പ്രതീക്ഷിക്കുന്നതിലും കൂടിയ താപനില രേഖപ്പെടുത്തുന്നുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു

സംസ്ഥാനത്ത് ചൂട് കൂടുന്നു: ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടി വരുന്ന കാലാവസ്ഥയാണ്. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. ചില ഇടങ്ങളിൽ 37 ഡിഗ്രി വരെ താപനില ഉയരുന്നു. കോട്ടയം, ആലപ്പുഴ തുടങ്ങിയ ഇടങ്ങളിൽ സാധാരണ ഈ സമയത്ത് പ്രതീക്ഷിക്കുന്നതിലും കൂടിയ താപനില രേഖപ്പെടുത്തുന്നുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉയർന്ന ചൂട് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. ഉഷ്ണകാല രോഗങ്ങളായ ഉഷ്ണ തരംഗം, സൂര്യാഘാതം, സൂര്യതാപം എന്നിവയെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നേ തന്നെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. വേനൽക്കാല പ്രശ്നങ്ങൾ അവലോകനം ചെയ്യുകയും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നേരത്തെ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. പൊതുജനങ്ങൾ പ്രത്യേകമായി ഈ വിഷയത്തിൽ ജാഗ്രത പാലിക്കണം.

ധാരാളം വെള്ളം കുടിക്കണം. പഴവര്‍ഗ്ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. വയോജനങ്ങൾ, കുട്ടികൾ, രോഗികൾ, മുലയൂട്ടുന്ന അമ്മമാർ, ഗർഭിണികൾ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം. ചൂട് ഉച്ചസ്ഥായിലെത്തുന്ന പല 11 മുതൽ 3 മണി വരെയുള്ള സമയത്ത് കൂടുതൽ ജാഗ്രത വേണം. ഈ സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്ന ജോലികളിൽ ഏർപ്പെടാതിരിക്കാൻ ശ്രമിക്കണം.

ചൂട് കൂടുന്നയിടങ്ങളില്‍ തൊഴില്‍ സമയം പുന:ക്രമീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും കൂടി കുടിവെള്ളം ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ പൊതുപ്രവര്‍ത്തകരും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും അദേഹം വ്യക്തമാക്കി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com