എലിപ്പനി ബാധിച്ച് ആരോഗ്യ പ്രവര്‍ത്തക മരിച്ചു
Kerala

എലിപ്പനി ബാധിച്ച് ആരോഗ്യ പ്രവര്‍ത്തക മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ താല്‍ക്കാലിക ശുചീകരണ തൊഴിലാളിയായ സാബിറയാണ് മരിച്ചത്.

News Desk

News Desk

കോഴിക്കോട്: ജില്ലയില്‍ എലിപ്പനി ബാധിച്ച് ആരോഗ്യ പ്രവര്‍ത്തക മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ താല്‍ക്കാലിക ശുചീകരണ തൊഴിലാളിയായ സാബിറയാണ് മരിച്ചത്. നടക്കാവ് സ്വദേശിനിയായ സാബിറയ്ക്ക് 39 വയസായിരുന്നു.

കോവിഡ് വാര്‍ഡില്‍ ജോലി ചെയ്യുന്നതിനിടെ പനി ബാധിച്ച ഇവരെ കഴിഞ്ഞ ഞായറാഴ്ചയാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് വീണ്ടും ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍ വീണ്ടും പനി വരുകയും എലിപ്പനി സ്ഥിരീകരിക്കുകയുമായിരുന്നു.

Anweshanam
www.anweshanam.com